പി.പി. ദിവ്യയെ സംരക്ഷിക്കില്ല, നവീന്റെ കുടുംബത്തോടൊപ്പം നില്‍ക്കേണ്ട സമയം: മുഖ്യമന്ത്രി പിണറായി വിജയൻ

പി.പി. ദിവ്യയെ സംരക്ഷിക്കില്ല, നവീന്റെ കുടുംബത്തോടൊപ്പം നില്‍ക്കേണ്ട സമയം: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി. ദിവ്യയെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ഡിഎഫ് യോഗത്തില്‍ അറിയിച്ചു. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ മാറ്റി. കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി.

ദിവ്യക്കെതിരെ കേസെടുത്ത് അന്വേഷണം നടന്നുവരികയാണ്. അതില്‍ ഒരുതരത്തിലുമുള്ള ബാഹ്യ ഇടപെടലുകളും ഉണ്ടായിട്ടില്ല. ഇപ്പോള്‍ കെ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം നില്‍ക്കേണ്ട സമയമാണെന്നും സര്‍ക്കാര്‍ കുടുംബത്തിന് ഒപ്പമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിഷയത്തില്‍ മുഖ്യമന്ത്രി ഇതുവരെ പരസ്യമായി പ്രതികരിച്ചിരുന്നില്ല. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം എല്‍ഡിഎഫ്. നേതാക്കള്‍ ശക്തമായ നിലപാടെടുത്തിരുന്നു. റവന്യു മന്ത്രി കെ. രാജന്‍ തുടക്കം മുതല്‍ നവീന്റെ കുടുംബത്തോടൊപ്പമുണ്ടായിരുന്നു. സിപിഎം. പത്തനംതിട്ട ഘടകവും പി.പി. ദിവ്യക്കെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തി. മന്ത്രി വീണ ജോര്‍ജും നവീനെതിരായ ദിവ്യയുടെ ആരോപണത്തെ തള്ളിക്കളഞ്ഞിരുന്നു.
<BR>
TAGS : ADM NAVEEN BABU DEATH | PINARAYI VIJAYAN
SUMMARY : P.P. Divya will not be protected. Time to stand with Naveen’s family: Chief Minister Pinarayi Vijayan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *