പി.സരിന്‍ വിജ്ഞാനകേരളം മിഷൻ സ്ട്രാറ്റജിക് അഡ്വൈസര്‍

പി.സരിന്‍ വിജ്ഞാനകേരളം മിഷൻ സ്ട്രാറ്റജിക് അഡ്വൈസര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിന്റെ ഭാഗമായി മാറിയ പി സരിന് വിജ്ഞാന കേരളം ഉപദേശകനായി നിയമനം. 80000 രൂപ മാസശമ്പളത്തിലാണ് സരിന്റെ നിയമനം. പ്രതിമാസം 80000 രൂപ ശമ്പളത്തിലാണ് ജോലി എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയവിനിമയം നടത്തിയ ശേഷമാണ് നിയമനം എന്നാണ് വിവരം.

നേരത്തെ സിവില്‍ സര്‍വീസ് യോഗ്യത നേടിയ സരിന്റെ കഴിവ് പ്രയോജനപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. തിരുവനന്തപുരം വിജ്ഞാനകേരളം ഓഫിസിലെത്തി സരിൻ ചുമതലയേറ്റെടുത്തു. ഇത് നിർണായകമായൊരു പദവിയാണ്, പ്രത്യേകിച്ച്‌ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പ്രതിസന്ധിയിലായ സരിനെ സിപിഐഎം ചേർത്തുനിർത്തുകയാണ്.

ഡോ പി സരിന്റെ കഴിവ് പ്രയോജനപ്പെടുത്താൻ ആണ് സിപിഐഎം തീരുമാനം. കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയയുടെ ചുമതലമുണ്ടായിരുന്ന സരിന് സർക്കാരിന്റെ അഭിമാന പദ്ധതികളെ മുന്നോട്ടു നയിക്കാൻ കഴിയുമെന്നാണ് സർക്കാർ വിശ്വാസം.

TAGS : P SARIN
SUMMARY : P. Sarin Vigyankeralam Mission Strategic Advisor

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *