വാര്‍ത്താസമ്മേളനത്തിലെ പ്രസ്താവന; പിവി അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ച്‌ പി ശശി

വാര്‍ത്താസമ്മേളനത്തിലെ പ്രസ്താവന; പിവി അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ച്‌ പി ശശി

മലപ്പുറം: പി വി അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ച്‌ പി ശശി. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പ്രസ്താവനയ്‌ക്കെതിരെയാണ് വക്കീല്‍ നോട്ടീസ്. പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിച്ചത് പി ശശി ആവശ്യപ്പെട്ടത് പ്രകാരം എന്നായിരുന്നു അന്‍വറിന്റെ പരാമര്‍ശം.

തനിക്കെതിരെ നടത്തിയ പ്രസ്താവന നിരുപാധികം പിന്‍വലിച്ച്‌ അന്‍വര്‍ ഖേദം പ്രകടിപ്പിക്കണമെന്നാണ് വക്കീല്‍ നോട്ടീസിലെ ആവശ്യം. ഇല്ലാത്തപക്ഷം സിവില്‍ – ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്. ശശി അൻവറിന് അയക്കുന്ന നാലാമത്തെ വക്കീല്‍ നോട്ടീസാണിത്.

പി ശശിയുടെ പരാതിയില്‍ മൂന്ന് കേസുകള്‍ നിലവില്‍ അൻവറിനെതിരെ കണ്ണൂരിലെ കോടതികളിലുണ്ട്. പ്രതിപക്ഷ നേതാവിനെതിരെ ആരോപണം എഴുതിക്കൊടുത്തു എന്നതടക്കം പിവി അൻവര്‍ പറയുന്നതെല്ലാം പച്ചക്കള്ള മാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും പി ശശി നേരത്തേ വ്യക്തമാക്കിയിരുന്നു.

TAGS : LATEST NEWS
SUMMARY : Statement at the press conference; P Sasi sent a lawyer notice to PV Anwar

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *