പി.വി. അൻവര്‍ ഡി.എം.കെയിലേക്ക്? ചെന്നൈയിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തി

പി.വി. അൻവര്‍ ഡി.എം.കെയിലേക്ക്? ചെന്നൈയിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തി

ചെന്നൈ: പി.വി. അൻവർ എം.എല്‍.എ. ഡി.എം.കെ. മുന്നണിയിലേക്കെന്ന് സൂചന. ചെന്നെെയിലെത്തിയ എം.എല്‍.എ, ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. സെന്തില്‍ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ശനിയാഴ്ച പുലർച്ചെയാണ് പി.വി. അൻവർ മഞ്ചേരിയിലെ വസതിയില്‍ നിന്ന് ചെന്നൈയിലേക്ക് പോയത്. പുതിയ പാർട്ടി രൂപീകരിച്ച്‌ ഡി.എം.കെയുമായി സഹകരിച്ച്‌ ഇന്ത്യമുന്നണിയുമായി ചേർന്നു പ്രവർത്തിക്കുകയെന്ന നയം സ്വീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഞായറാഴ്ച വൈകിട്ട് വിളിച്ചുചേർത്തിരിക്കുന്ന പൊതുയോഗത്തില്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ചെന്നൈയിലെ കെടിഡിസി റെയിൻ ഡ്രോപ്സ് ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഡിഎംകെ രാജ്യസഭാംഗം എം.എം. അബ്ദുള്ള, മുസ്ലീം ലീഗ് തമിഴ്നാട് ജനറല്‍ സെക്രട്ടറി കെ.എ.എം. മുഹമ്മദ് അബൂബക്കർ, എന്നിവരുമായാണ് ചർച്ച നടത്തിയത്. കൂടിക്കാഴ്ചയെക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

TAGS : PV ANVAR MLA | DMK
SUMMARY : P.V. Anwar to DMK? He reached Chennai and held discussions with the leaders

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *