മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും പടയപ്പയിറങ്ങി

മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും പടയപ്പയിറങ്ങി

ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന പടയപ്പയിറങ്ങി. ഇന്നലെ രാത്രി ഗൂഡാർവിള എസ്റ്റേറ്റിലെത്തിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. ആളുകള്‍ ബഹളം വച്ചതോടെ പടയപ്പ തേയിലത്തോട്ടത്തിലേക്ക് മാറി. ശേഷം ഇന്ന് രാവിലെ ഗൂഡാർവിള എസ്റ്റേറ്റിനും നെറ്റിമുടി എസ്റ്റേറ്റിനും ഇടയിലുള്ള റോഡിലെത്തി.

ഏറെ നേരം ഇവിടെ നിലയുറപ്പിച്ച ശേഷം തോട്ടത്തിലേക്ക് മടങ്ങി. അതേസമയം, പടയപ്പ ജനങ്ങള്‍ക്കിടയില്‍ ഭീതി പടർത്തുന്ന സംഭവങ്ങള്‍ തുടരുമ്പോഴും അധികൃതർ വേണ്ട നടപടികള്‍ സ്വീകരിക്കുന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം. പടയപ്പ ജനവാസ മേഖലയില്‍ നിരന്തരം ഇറങ്ങുമ്പോഴും ആനയെ നിരീക്ഷിക്കാൻ വനം വകുപ്പ് നിയോഗിച്ച ആർ.ആർ ടി സംഘത്തിൻറെ സേവനം കാര്യക്ഷമമല്ലെന്നും നാട്ടുകാർ പറയുന്നു.

TAGS : PADAYAPPA | MUNNAR
SUMMARY : Padaiyapa landed again in Munnar

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *