മൂന്നാറിലെ ജനവാസ മേഖലയില്‍ പടയപ്പയും കാട്ടുപോത്തും; കൃഷി നശിപ്പിച്ചു

മൂന്നാറിലെ ജനവാസ മേഖലയില്‍ പടയപ്പയും കാട്ടുപോത്തും; കൃഷി നശിപ്പിച്ചു

ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയില്‍ പടയപ്പയിറങ്ങി. ചിറ്റുവാരൈ സൗത്ത് ഡിവിഷനിലാണ് കാട്ടാന ഇറങ്ങിയത്. ജനവാസ മേഖലയില്‍ തമ്പടിച്ച കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. ഇടുക്കി പീരുമേട്ടിലെ ജനവാസ മേഖലയിലും കാട്ടാനയിറങ്ങി.

പെരുവന്താനത്തിന് സമീപം അമലഗിരിയില്‍ വീടിന് മുന്നിലും കാട്ടാന എത്തി. അമലഗിരി സ്വദേശി എലിയമ്മയുടെ വീട്ടുമുറ്റത്താണ് ആനയെത്തിയത്. ആനയെ തുരത്താത്തതില്‍ വനം വകുപ്പിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. അതിനിടെ ഭീതി പടര്‍ത്തി കാട്ടുപോത്തുമിറങ്ങിയിട്ടുണ്ട്. നല്ലതണ്ണി എസ്റ്റേറ്റിലാണ് കാട്ടുപോത്തെത്തിയത്.

ലയങ്ങള്‍ക്ക് സമീപത്തെത്തിയ കാട്ടുപോത്ത് നാശനഷ്ടങ്ങളുണ്ടാക്കി. രാത്രിയും പകലും കാട്ടുപോത്തുകളുടെ ശല്യമുണ്ടെന്നും വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

TAGS : IDUKKI NEWS | MUNNAR | ELEPHANT
SUMMARY : Padayappa and wild buffalo in the residential area of ​​Munnar; Agriculture was destroyed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *