കഷ്ടം സന്ദീപേ, മുങ്ങാൻ പോകുന്ന കപ്പലില്‍ ആണല്ലോ നിങ്ങള്‍ കയറിയത്; പത്മജ വേണുഗോപാല്‍

കഷ്ടം സന്ദീപേ, മുങ്ങാൻ പോകുന്ന കപ്പലില്‍ ആണല്ലോ നിങ്ങള്‍ കയറിയത്; പത്മജ വേണുഗോപാല്‍

പാലക്കാട്: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപിനെ വിമർശിച്ച്‌ പത്മജ വേണുഗോപാല്‍. മുങ്ങാൻ പോകുന്ന കപ്പലിലാണ് സന്ദീപ് വാര്യര്‍ കയറിയതെന്ന് പത്മജ ഫേസ്ബുക്കില്‍ കുറിച്ചു. സ്നേഹത്തിന്‍റെ കടയില്‍ അല്ല നിങ്ങള്‍ മെമ്പർഷിപ്പ് എടുത്തതെന്നും, വെറുപ്പിന്‍റെയും പാപികളുടെയും ഇടയിലേക്കാണ് നിങ്ങള്‍ ചെന്നെത്തിയിരിക്കുന്നതെന്നും അതു കാലം തെളിയിക്കുമെന്നും പത്മജ കുറിച്ചു.

”എത്ര വലിയ കുഴിയിലാണ് വീണിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയില്ല. ഇനി ഇത്രയും കാലം ഛർദിച്ചതൊക്കെ വിഴുങ്ങണ്ടേ” എന്നും പത്മജ ചോദിക്കുന്നു. കെപിസിസി പ്രസിഡന്‍റ് ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന് തോനുന്നു. രണ്ട് ദിവസമായി ഷാഫിയും സന്ദീപ് വാരിയരും എവിടെ ആയിരുന്നു എന്ന് അന്വേഷിച്ചാല്‍ മതിയെന്നും പത്മജ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം

കഷ്ടം സന്ദീപേ, നിങ്ങള്‍ എത്ര വലിയ കുഴിയില്‍ ആണ് വീണിരിക്കുന്നത് എന്ന് നിങ്ങള്‍ക്ക് അറിയില്ല. ഇനി ഇത്രയും കാലം ശർദിച്ചതൊക്കെ വിഴുങ്ങണ്ടേ? കെപിസിസി പ്രസിഡന്‍റ് ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന് തോനുന്നു. രണ്ട് ദിവസമായി ഷാഫിയും സന്ദീപ് വാരിയരും എവിടെ ആയിരുന്നു എന്ന് അന്വേഷിച്ചാല്‍ മതി.

സന്ദീപേ ആ ഇരിക്കുന്നതില്‍ രണ്ടു പേർക്ക് നിങ്ങളെ ഇലക്ഷന് വരെ ആവശ്യമുണ്ട്. ബാക്കിയുള്ളവർക്ക് നിങ്ങള്‍ വരുന്നതില്‍ തീരെ താല്പര്യമില്ല. മുങ്ങാൻ പോകുന്ന കപ്പലില്‍ ആണല്ലോ സന്ദീപേ നിങ്ങള്‍ പോയി കയറിയത് ? സ്നേഹത്തിന്‍റെ കടയില്‍ അല്ലാ നിങ്ങള്‍ മെമ്ബർഷിപ്പ് എടുത്തത്. വെറുപ്പിന്‍റെയും പാപികളുടെയും ഇടയിലേക്കാണ് നിങ്ങള്‍ ചെന്ന് എത്തിയിരിക്കുന്നത്. അതു കാലം തെളിയിക്കും.

TAGS : PADMAJA VENUGOPAL
SUMMARY : Padmaja ridiculed Sandeep’s entry into the Congress

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *