പത്മശ്രീ സുക്രി ബൊമ്മഗൗഡ അന്തരിച്ചു

പത്മശ്രീ സുക്രി ബൊമ്മഗൗഡ അന്തരിച്ചു

ബെംഗളൂരു: നാടോടി ഗായിക പത്മശ്രീ സുക്രി ബൊമ്മഗൗഡ (88) അന്തരിച്ചു. മണിപ്പാലിലെ സ്വകാര്യ ആശുപതിയിലായിരുന്നു അന്ത്യം. സുക്രിജി എന്ന് അറിയപ്പെടുന്ന ബൊമ്മഗൗഡ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങൾ കാരണം ചികിത്സയിലായിരുന്നു, ശ്വാസതടസ്സം മൂലം വ്യാഴാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. ഹലാക്കി ആദിവാസി സംഗീതത്തിന് നൽകിയ സംഭാവനകൾക്ക് 2017ലാണ് രാജ്യം ബൊമ്മഗൗഡയ്ക്ക് പത്മശ്രീ നൽകി ആദരിച്ചത്.

സംഗീതത്തോടൊപ്പം, മദ്യവിരുദ്ധ പ്രസ്ഥാനത്തിലും സജീവമായിരുന്ന സുക്രി ബൊമ്മഗൗഡയുടെ ജീവിതവും നേട്ടങ്ങളും മാതൃകാപരമാണ്. ഹംപി സർവകലാശാലയുടെ നാഡോജ പുരസ്‌കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. അങ്കോള താലൂക്കിലെ ബഡിഗേരി ഗ്രാമത്തിലാണ് സുക്രി ബൊമ്മഗൗഡ ജനിച്ചത്.

ഹലാക്കി ആദിവാസി ഗാനങ്ങൾ ആലപിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്താണ് ബൊമ്മഗൗഡ പ്രശസ്തി നേടിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ, മറ്റ്‌ മന്ത്രിമാർ എന്നിവർ ബൊമ്മഗൗഡയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

TAGS: KARNATAKA
SUMMARY: Padmashree sukri bommagowda passes away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *