പത്മശ്രീ സാലുമരദ തിമ്മക്ക ആശുപത്രിയിൽ

പത്മശ്രീ സാലുമരദ തിമ്മക്ക ആശുപത്രിയിൽ

ബെംഗളൂരു: മരങ്ങളുടെ അമ്മയെന്നറിയപ്പെടുന്ന പത്മശ്രീ സാലുമരദ തിമ്മക്കയെ (113) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ജയനഗർ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. കർണാടകയിലുടനീളം ആയിരക്കണക്കിന് മരങ്ങൾ നട്ടുപിടിപ്പിച്ച പരിസ്ഥിതി പ്രവർത്തകയാണ് തിമ്മക്ക.

കഴിഞ്ഞ 17 ദിവസമായി തിമ്മക്കയ്ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. നിലവിൽ തിമ്മക്കയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. തുമകുരുവിലെ ഗുബ്ബിയിൽ 1910ൽ ജനിച്ച തിമ്മക്ക ദേശീയ പാതയോരത്ത് 45 കിലോമീറ്ററിലായി 385 ആൽമരങ്ങൾ നട്ടുവളർത്തിയാണു വേറിട്ട മാതൃകയായത്. സ്കൂളിൽ പോയിട്ടില്ലാത്ത തിമ്മക്ക എണ്ണായിരത്തിലധികം മരങ്ങൾ വച്ചുപിടിപ്പിച്ച് പ്രകൃതിസ്നേഹത്തിന്‍റെ മികച്ച പാഠമാണ് സമൂഹത്തിന് നല്‍കിയത്.

TAGS: KARNATAKA | SALUMARADA THIMMAKA
SUMMARY: Padmshree salumarada thimmakka hospitalised

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *