പഹല്‍ഗാം ഭീകരാക്രമണം: പാക് നടന്റെ ബോളിവുഡ് ചിത്രത്തിന് വിലക്കേർപ്പെടുത്തും

പഹല്‍ഗാം ഭീകരാക്രമണം: പാക് നടന്റെ ബോളിവുഡ് ചിത്രത്തിന് വിലക്കേർപ്പെടുത്തും

ന്യൂഡല്‍ഹി:  പാക് നടന്‍ ഫവാദ് ഖാന്‍ നായകനായ ബോളിവുഡ് ചിത്രത്തിന് ഇന്ത്യയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചേക്കും. മേയ് ഒന്‍പതിനായിരുന്നു ഫവാദ് ഖാന്‍ നായകനായ ‘അബിര്‍ ഗുലാല്‍’ എന്ന ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. ബോളിവുഡ് താരം വാണി കപൂറാണ് ചിത്രത്തിലെ നായിക. ചിത്രം ഇന്ത്യൻ തിയേ​റ്ററുകളിൽ റിലീസ് ചെയ്യില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

ഇതിന് മുന്നേ മൂന്ന് ബോളിവുഡ് ചിത്രങ്ങളിൽ ഫവാദ് അഭിനയിച്ചിട്ടുണ്ട്. 2016ൽ പുറത്തിറങ്ങിയ ‘ഏ ദിൽ ഹേ മുഷ്‌കിൽ” ആണ് നടൻ അഭിനയിച്ച അവസാന ഇന്ത്യൻ ചിത്രം. എന്നാൽ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് റിലീസ് നീട്ടാനും അണിയറ പ്രവർത്തകർക്കിടയിൽ ആലോചനയുണ്ട്. ചിത്രത്തിലെ ഗാനങ്ങൾ യൂട്യൂബ് ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.
<BR>
TAGS : FAWAD KHAN | PAHALGAM TERROR ATTACK
SUMMARY : Pahalgam terror attack: Pakistani actor’s Bollywood film to be banned

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *