പൈങ്കുനി ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം വിമാനത്താവളം അടച്ചിടും

പൈങ്കുനി ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം വിമാനത്താവളം അടച്ചിടും

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ ഏപ്രില്‍ 11ന് വൈകിട്ട് 4.45 മുതല്‍ രാത്രി 9 വരെ അഞ്ച് മണിക്കൂര്‍ അടച്ചിടും. ഈ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു. പുതുക്കിയ സമയക്രമം അതത് എയര്‍ലൈനുകളില്‍ നിന്നു ലഭ്യമാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

വിമാനത്താവളത്തിന്റെ റണ്‍വേയിലൂടെ ഘോഷയാത്ര കടന്നുപോകുന്നതിനാലാണ് നിയന്ത്രണമെന്ന് ടിയാല്‍ അറിയിച്ചു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നുള്ള ഘോഷയാത്ര റണ്‍വേ മുറിച്ച്‌ കടന്നുപോകുന്നതിനാല്‍ വര്‍ഷം രണ്ടുതവണ തിരുവനന്തപുരം വിമാനത്താവളം അടച്ചിടാറുണ്ട്. ശംഖുമുഖത്ത് കടലിലാണ് ആറാട്ട് നടക്കുക.

TAGS : THIRUVANATHAPURAM | AIRPORT
SUMMARY : Painkuni Aarattu procession; Thiruvananthapuram airport to be closed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *