ഇന്ത്യയിലെത്തിയതിനു പിന്നാലെ പ്രസവം; കുഞ്ഞിന് ഭാരതി എന്ന് പേരിട്ട് പാക് ദമ്പതികൾ

ഇന്ത്യയിലെത്തിയതിനു പിന്നാലെ പ്രസവം; കുഞ്ഞിന് ഭാരതി എന്ന് പേരിട്ട് പാക് ദമ്പതികൾ

ന്യൂഡൽഹി: ഇന്ത്യയിലെത്തിയതിനു പിന്നാലെ പ്രസവിച്ച കുഞ്ഞിന് ഭാരതി എന്ന് പേരിട്ട് പാകിസ്ഥാൻ ദമ്പതികൾ. അട്ടാരി അന്താരാഷ്ട്ര അതിർത്തി കടന്നതിനു പിന്നാലെ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഉടൻതന്നെ സ്വകാര്യ നഴ്സിങ് ഹോമിലെത്തിക്കുകയും അവിടെവെച്ച് പെൺകുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. യാത്രാസംഘത്തിന്റെ ഭാഗമായാണ് മായ എന്ന യുവതി ഇന്ത്യയിലെത്തിയത്. യാത്രയ്ക്കിടെ അട്ടാരി അതിർത്തിയിൽവെച്ച് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു.

ഇതോടെ യുവതിയുടെ ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കുകയും ഉടൻതന്നെ നഴ്സിങ് ഹോമിലെത്തിക്കുകയുമായിരുന്നു. ഇന്ത്യയിൽ പിറന്നതിനാലാണ് കുഞ്ഞിന് ഭാരതി എന്ന് പേരിട്ടതെന്ന് മായ പറഞ്ഞു. കുടുംബത്തിന്റെയും പ്രദേശവാസികളുടെയും അഭ്യര്‍ഥന മാനിച്ചായിരുന്നു തീരുമാനം. ദമ്പതികളുടെ പത്താമത്തെ കുഞ്ഞും എട്ടാമത്തെ പെണ്‍കുഞ്ഞുമാണിത്. 2021ല്‍ സമാന സംഭവം അട്ടാരിയില്‍ റിപ്പോർട്ട്‌ ചെയ്തിരുന്നു. പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയ ദമ്പതികള്‍ക്ക് അതിര്‍ത്തിയില്‍ വച്ച് പിറന്ന ആൺകുട്ടിക്ക് രാം എന്ന് പേരിട്ടിരുന്നു.

TAGS: NATIONAL
SUMMARY: Pakistani Woman Gives Birth Minutes After Entering India, Family Named Baby Girl ‘Bharti’

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *