പാക് നുഴഞ്ഞുകയറ്റം; ക്യാപ്റ്റനടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു

പാക് നുഴഞ്ഞുകയറ്റം; ക്യാപ്റ്റനടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു

ഡല്‍ഹി: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറില്‍ ഇന്ത്യന്‍ സൈന്യം നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി. ഏഴ് പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരെ വധിച്ചു. ഭീകരരുടെ പിന്തുണയോടെ പാകിസ്ഥാന്‍ സൈന്യം ബട്ടല്‍ സെക്ടറിലെ ഒരു ഇന്ത്യന്‍ ആര്‍മി പോസ്റ്റ് ആക്രമിക്കാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്

ഇന്ത്യന്‍ സൈന്യം തക്കസമയത്ത് തിരിച്ചടിക്കുകയും അഞ്ച് നുഴഞ്ഞുകയറ്റക്കാരെ തല്‍ക്ഷണം വധിക്കുകയും ചെയ്തു. ഒരു മണിക്കൂറിന് ശേഷം അവരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിനിടെ വീണ്ടും ആക്രമണമുണ്ടായി. ഇത് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമായതായി റിപ്പോര്‍ട്ടുണ്ട്. പാകിസ്ഥാന്‍ ഭാഗത്ത് നിന്നുള്ള മരണങ്ങളില്‍ ഒരു ക്യാപ്റ്റന്‍ റാങ്കിലുള്ള ഓഫീസറും ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

TAGS : LATEST NEWS
SUMMARY : Pak invasion; Seven people including the captain were killed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *