ഐഎസ്‌ഐ മേധാവിയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കി പാക്കിസ്ഥാൻ

ഐഎസ്‌ഐ മേധാവിയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കി പാക്കിസ്ഥാൻ

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അസിം മാലിക്കിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുമായി സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിരിക്കുന്നതിനിടെയാണ് പാകിസ്ഥാന്റെ നടപടി.

ഐഎസ്‌ഐ മേധാവി എന്ന ഉത്തരവാദിത്തത്തിന് പുറമെയാണ്, അധിക ചുമതലയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന പദവി കൂടി നല്‍കിയിരിക്കുന്നത്. ഇതാദ്യമായാണ് ഐഎസ്‌ഐ മേധാവി ദേശീയ സുരക്ഷാ ഉപദേഷ്ടാവാകുന്നത്. 2024 സെപ്റ്റംബറിലാണ് ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അസിം മാലിക്ക് ഐഎസ്‌ഐ മേധാവിയായി നിയമിതനാകുന്നത്.

ഐഎസ്‌ഐയുടെ ഡയറക്ടര്‍ ജനറലായി നിയമിതനാകുന്നതിന് മുമ്പ്, പാകിസ്ഥാന്‍ സൈനിക ആസ്ഥാനത്ത് അഡ്ജറ്റന്റ് ജനറലായി അസിം മാലിക് സേവനമനുഷ്ഠിച്ചിരുന്നു. സൈന്യത്തിന്റെ നിയമപരവും അച്ചടക്കപരവുമായ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഭരണകാര്യങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.

ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അസിം മാലിക് സൈനിക ആസ്ഥാനത്ത്, സേനാ മേധാവിയുടെ പ്രധാന സഹായി എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റും തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും പ്രതിഷേധങ്ങളും ഉണ്ടാകുന്നതെന്ന് എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

TAGS : PAKISTAN
SUMMARY : Pakistan appoints ISI chief as National Security Advisor

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *