പാക് ഉപ പ്രധാനമന്ത്രി ചൈനയിലേക്ക്

പാക് ഉപ പ്രധാനമന്ത്രി ചൈനയിലേക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷഖ് ധർ ചൈനയിലേക്ക്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ചകൾ നടത്താനാണ് ഇഷഖ് ധർ പോകുന്നത്. പ്രതിനിധി സംഘവും മന്ത്രിക്കൊപ്പം പോകുന്നുണ്ട്  ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാന് കനത്ത നാശനഷ്ടം ഉണ്ടായതിന് പിന്നാലെയാണ് ഈ യാത്ര എന്നതും പ്രധാനമാണ്.

ചൈന പാക് നയതന്ത്ര ബന്ധം, സാമ്പത്തിക ചർച്ചകൾ, പ്രതിരോധ സഹകരണം, മേഖലയിലെ സുരക്ഷ എന്നിവ ഇരു രാജ്യങ്ങളും ചർച്ചചെയ്തേക്കും. ചൈനയിലെത്തുന്ന അഫ്ഘാനിസ്ഥാൻ വിദേശകാര്യ മന്ത്രിയുമായും ധർ ചർച്ച നടത്തും. പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള തന്ത്രപരമായ സഹകരണത്തിന്റെ ഭാഗമായാണ് സന്ദർശനം എന്ന് വാക്ക് വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.

അതേസമയം അന്താരാഷ്ട്ര പിന്തുണ ഉറപ്പിക്കാൻ പാടുപെടുന്നതിനിടെ സാമ്പത്തിക സഹായം നല്‍കുന്നതില്‍ പാകിസ്ഥാനുമേല്‍ ഉപാധികള്‍ മുന്നോട്ടുവെച്ച് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്). പാകിസ്ഥാന് 11 കര്‍ശന ഉപാധികളാണ് ഐഎംഎഫ് മുന്നോട്ടുവെച്ചിരിക്കുന്നത്. വാര്‍ഷിക ബജറ്റ് 17,60,000 കോടിയായി ഉയര്‍ത്തണമെന്നാണ് പ്രധാന ആവശ്യം. ഇതില്‍ 1,07,000 കോടി വികസനപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ഇന്ത്യയുമായുളള സംഘര്‍ഷം വര്‍ധിച്ചാല്‍ അത് ധനസഹായത്തെ ബാധിക്കുമെന്നും ഐഎംഎഫ് വ്യക്തമാക്കി. ഇതോടെ ധനസഹായം നല്‍കാനായി ഐഎംഎഫ് പാകിസ്ഥാന് മുന്നില്‍ വയ്ക്കുന്ന ഉപാധികള്‍ അമ്പതായി.

<br>

TAGS: INDIA PAKISTAN CONFLICT

SUMMARY: Pakistan Deputy Prime Minister to visit China

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *