വീണ്ടും പാക് ഡ്രോണാക്രമണം; പഞ്ചാബിൽ ഡ്രോൺ പതിച്ച് ഒരു കുടുംബത്തിലുള്ളവർക്ക് പരുക്ക്, തിരിച്ചടിച്ച് ഇന്ത്യ

വീണ്ടും പാക് ഡ്രോണാക്രമണം; പഞ്ചാബിൽ ഡ്രോൺ പതിച്ച് ഒരു കുടുംബത്തിലുള്ളവർക്ക് പരുക്ക്, തിരിച്ചടിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ജമ്മു കശ്‌മീരിലും പഞ്ചാബിലും ആക്രമണം തുടര്‍ന്ന് പാകിസ്ഥാന്‍. ഡ്രോണ്‍ വഴിയാണ് രണ്ട് സ്ഥലത്തും ആക്രമണം നടത്തുന്നത്. ഒപ്പം ജമ്മു കശ്മീരിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പാക് സൈന്യം അതിരൂക്ഷമായി വെടിയുതിര്‍ക്കുന്നുണ്ട്. ലഭിക്കുന്ന വിവരമനുസരിച്ച് പഞ്ചാബിലെ ഫിറോസ്പുരില്‍ ജനവാസ മേഖലയില്‍ ഡ്രോണ്‍ പതിച്ചു. ഒരു കുടുംബത്തിലുള്ള മൂന്ന് പേര്‍ക്ക് പരുക്കേറ്റതായാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ജമ്മു കശ്മീരിലെ മൂന്ന് അതിർത്തി ജില്ലയിൽ നിന്ന് ആളുകളെ ബങ്കറിലേക്ക് മാറ്റി. ശ്രീനഗർ, ബുഡ്ഗാം, അവന്തിപോര, സോപോർ,ബാരാമുള്ള പുൽവാമ ,അനന്തനാഗ് എന്നിവിടങ്ങളാണ് പാക് ഡ്രോണുകൾ ലക്ഷ്യമിട്ടത്. അവന്തിപോരയിൽ തുടർച്ചയായി പൊട്ടിത്തെറികൾ ഉണ്ടായതായി വിവരം. ശ്രീനഗർ വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണശ്രമം നടന്നു. അവന്തിപ്പുരയില്‍ ഡ്രോണ്‍ വെടിവെച്ചിട്ടു.

അമൃത്സറില്‍ നാല് ഡ്രോണുകളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. അമൃത്സര്‍ വിമാനത്താവളം മെയ് 15 വരെ അടച്ചിടും. ഒപ്പം ഷെല്ലാക്രമണവും നടത്തുന്നുണ്ട്. രാത്രി എട്ട് മണിയോടെ ആരംഭിച്ച ആക്രമണത്തില്‍ ഒരിക്കല്‍ പോലും ഒരു ഡ്രോണ്‍ പോലും നിലംതൊട്ടില്ലെന്നതാണ് വിവരം. എല്ലാം ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തിട്ടിട്ടുണ്ട്.

നിലവില്‍ വരുന്ന വിവരമനുസരിച്ച് ആകെ 8 ഇടങ്ങളില് ഡ്രോണ്‍ ആക്രമണം നടന്നിട്ടുണ്ട്. പത്തിലധികം സ്ഥലങ്ങളില്‍ സൈറണ്‍ മുഴങ്ങി. ആക്രമണം നടക്കുന്ന ഇടങ്ങളെല്ലാം ബ്ലാക്ക് ഔട്ടിലാണ്. ബാരാമുള്ളയിലും ഡ്രോണുകളെത്തിയിട്ടുണ്ട്. ഇതാദ്യമായാണ് കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം നടത്തുന്നത്. പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നതിന് പിന്നാലെയാണ് പാക് പ്രകോപനം.
<BR>
TAGS : INDIA PAKISTAN CONFLICT
SUMMARY : Pakistan drone strike again; Drone hits Punjab, injures family, India retaliates

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *