വീണ്ടും പ്രകോപനം; ജമ്മുവിലും പഞ്ചാബിലും പാക് ഡ്രോണുകൾ,​ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തു

വീണ്ടും പ്രകോപനം; ജമ്മുവിലും പഞ്ചാബിലും പാക് ഡ്രോണുകൾ,​ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തു

ന്യൂഡല്‍ഹി: ജമ്മുവിൽ വീണ്ടും ഡ്രോൺ. സാംബ സെക്ടറിലാണ് ഡ്രോൺ കണ്ടതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ പാക് ഡ്രോണുകളെ തകർക്കുന്ന ദൃശ്യവും വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു.

സാംബ‍ ജില്ലയിൽ ഇന്ന് ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബിലെ ഹോഷിയാർപൂർ, അമൃത്‌സർ എന്നിവിടങ്ങളിൽ ഡ്രോൺ സാന്നിധ്യമുണ്ടെന്നും സ്‌ഫോടന ശബ്ദം കേട്ടുവെന്നുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഈ മേഖലകളിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജമ്മുവിൽ നിന്ന് 40 കിലോമീറ്റർ അകലെ അതിർത്തി മേഖലയാണ് സാംബ. ഇവിടെയാണ് ഇന്ന് രാത്രിയോടെ ഡ്രോണുകൾ തകർത്തത്. ഡ്രോണുകൾ നിയന്ത്രണ രേഖ കടന്നോയെന്നും വ്യക്തമല്ല. എന്നാൽ പ്രതിരോധ സേനകൾ ജാഗ്രതയോടെയാണ് നിൽക്കുന്നത്.

ഇന്ന് ഇരു രാജ്യങ്ങളിലെയും ഡിജിഎംഒമാർ നടത്തിയ ചർച്ചയിൽ വെടിനിർത്തൽ കർശനമായി തുടരാൻ തീരുമാനിച്ചിരുന്നു. ഇതിന് ശേഷവും പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് പ്രകോപനം തുടരുന്നുവെന്ന സൂചനയാണ് ഇത് നൽകുന്നത്.
<BR>
TAGS : DRONE ATTACK | PAK PROVOCATION
SUMMARY : Pakistan provokes again; Pakistani drones again shot down in Jammu and Punjab using air defense systems

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *