വീണ്ടും പാകിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം; തിരിച്ചടി നൽകി ഇന്ത്യ

വീണ്ടും പാകിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം; തിരിച്ചടി നൽകി ഇന്ത്യ

ശ്രീനഗര്‍: നിയന്ത്രണ രേഖകളില്‍ വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍. നൗഷാര, പൂഞ്ച്, ബരാമുള്ള, രജൗരി, കുപ്‌വാര, സുന്ദര്‍ബനി, അഖ്‌നൂര്‍ എന്നിവ അടക്കം എട്ടോളം മേഖലകളില്‍ പാക് സേന വെടിയുതിര്‍ത്തു. തുടര്‍ച്ചയായ 11-ാം ദിവസമാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. സംഭവത്തിൽ ഇന്ത്യ ശക്തമായി തിരിച്ചടി നൽകിയെന്നും സൈന്യം അറിയിച്ചു.

അതിനിടെ, പഹല്‍ഗാമിലെ തദ്ദേശവാസിയെ എന്‍ ഐ എ ചോദ്യം ചെയ്തു. ആക്രമണം നടന്ന ദിവസം ബൈസരണ്‍വാലിയില്‍ കട തുറക്കാതിരുന്നയാളെയാണ് ചോദ്യം ചെയ്തത്. ആക്രമണ സമയത്ത് സ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികളുടെ പട്ടിക എന്‍ ഐ എ തയ്യാറാക്കിയിട്ടുണ്ട്.
<BR>
TAGS : PAKISTAN | ENCOUNTER
SUMMARY : Pakistan violates ceasefire again; India retaliates

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *