പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് എല്ലാവര്‍ക്കും ചുമതലകള്‍ നല്‍കി, തനിക്ക് തന്നില്ല; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍

പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് എല്ലാവര്‍ക്കും ചുമതലകള്‍ നല്‍കി, തനിക്ക് തന്നില്ല; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: പാർട്ടി നേതൃത്വത്തോടുള്ള അതൃപ്‌തി പരസ്യമാക്കി ചാണ്ടി ഉമ്മൻ എംഎല്‍എ. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പ്രചരണച്ചുമതല ഉള്‍പ്പെടെ നല്‍കാത്തതാണ് ചാണ്ടി ഉമ്മന്റെ അതൃപ്‌തിക്ക് കാരണം. അന്ന് പറയേണ്ടെന്ന് കരുതിയതാണ്. ഇപ്പോഴും കൂടുതല്‍ കാര്യങ്ങളൊന്നും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ച് നിര്‍ത്തി നേതൃത്വം മുന്നോട്ടു പോകണം. പാര്‍ട്ടി പുനഃസംഘടനകള്‍ യുവാക്കള്‍ക്ക് പ്രതിനിധ്യം ലഭിക്കണം. കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറണമെന്ന അഭിപ്രായമില്ല. അത് ചര്‍ച്ച ചെയ്യാന്‍ പോലും പാടില്ല. എല്ലാവരെയും ചേര്‍ത്ത് പിടിച്ചു പോകണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

സ്മാര്‍ട്ട് സിറ്റി പദ്ധതി നഷ്ടപ്പെടുമ്പോള്‍ കേരളത്തിനാണ് വലിയ നഷ്ടമുണ്ടാകുന്നതെന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. ടികോമിന് എന്തിനാണ് നഷ്ടപരിഹാരം കൊടുക്കുന്നത് സര്‍ക്കാര്‍ വ്യക്തമാക്കണം. കമ്പനി കേരളത്തിനാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS : CHANDI UMMAN
SUMMARY : Everyone was given tasks for the Palakkad by-election campaign, not himself; Chandi Oommen made his dissatisfaction public

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *