പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രമേഷ് പിഷാരടി?; പ്രതികരണവുമായി താരം

പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രമേഷ് പിഷാരടി?; പ്രതികരണവുമായി താരം

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ താൻ മത്സരിക്കും എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാർത്തകള്‍ നിഷേധിച്ച്‌ നടനും സംവിധായകനുമായ രമേഷ് പിഷാരടി രംഗത്തെത്തി. തന്റെ സ്ഥാനാർഥിത്വവുമായി വരുന്ന വാർത്തകള്‍ ശരിയല്ലെന്നും മത്സര രംഗത്തേക്ക് ഉടൻ ഇല്ലെന്നും  രമേഷ് പിഷാരടി പറഞ്ഞു.

‘നിയമസഭ ഉപതിരഞ്ഞെടുപ്പ് മത്സരരംഗത്തേക്ക് ഉടനെയില്ല.. എന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാര്‍ത്തകള്‍ ശരിയല്ല, പാലക്കാട്, വയനാട്, ചേലക്കര പ്രവര്‍ത്തനത്തിനും പ്രചരണത്തിനും ശക്തമായി യുഡിഎഫിന് ഒപ്പമുണ്ടാവും’ എന്നാണ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

കൈപ്പത്തി ചിഹ്നമുള്ള കൊടിയുടെ ചിത്രമടക്കം പങ്കുവച്ചാണ് നടന്റെ പോസ്റ്റ്. പാലക്കാട് എംഎല്‍എ ആയിരുന്ന ഷാഫി പറമ്പിൽ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മത്സരിച്ച്‌ വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ കോണ്‍ഗ്രസ് പ്രചാരണത്തില്‍ സജീവമായിരുന്നു രമേഷ് പിഷാരടി.


TAGS: RAMESH PISHARADI| CONGRESS| PALAKKAD|
SUMMARY: Actor Ramesh Pisharody to contest by-poll in Palakkad?: response

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *