പാലക്കാട് ഡോ. പി സരിന്‍, ചേലക്കരയില്‍ യു ആര്‍ പ്രദീപ്; ഉപ തിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ സി പി എം

പാലക്കാട് ഡോ. പി സരിന്‍, ചേലക്കരയില്‍ യു ആര്‍ പ്രദീപ്; ഉപ തിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ സി പി എം

പാലക്കാട് സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി ഡോ. പി സരിൻ മത്സരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ചേലക്കരയില്‍ മുൻ എംഎല്‍എയായ യു ആർ പ്രദീപിനെ മത്സരിപ്പിക്കാനാണ് തീരുമാനം. ചേലക്കരയില്‍ കെ രാധാകൃഷ്ണൻ വിജയിച്ച പശ്ചാത്തലത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ഇരു മണ്ഡലങ്ങളിലും വിജയിക്കുമെന്ന് പാർട്ടിക്ക് വിശ്വാസമുണ്ടെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസില്‍ പടവെട്ട് ആരംഭിച്ചുവെന്നും എം വി ഗോവിന്ദൻ പരിഹസിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ഇടയാക്കിയത് കോണ്‍ഗ്രസ് – ബിജെപി കൂട്ടുകെട്ടാണ്. തൃശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിച്ചതും കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടതും ഇതിന്റെ അടിസ്ഥാനത്തിലാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

TAGS : PALAKKAD | P SARIN | BY ELECTION
SUMMARY : Palakkad Dr. P Sarin, UR Pradeep in Chelakkara; CPM has announced the candidates for the by-elections

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *