ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; 3 പേര്‍ക്ക് പരുക്ക്

ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; 3 പേര്‍ക്ക് പരുക്ക്

പാലക്കാട്‌: വ്ളോഗർമാരായ ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ സഞ്ചരിച്ച വാഹനമിടിച്ച്‌ മൂന്നുപേർക്ക് പരുക്ക്. പാലക്കാട് ചെർപ്പുളശേരി ആലിക്കുളത്തിന് സമീപമാണ് അപകടമുണ്ടായത്. ഇ ബുള്‍ജെറ്റിന്റെ വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇ ബുള്‍ജെറ്റ് എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തരായ എബിൻ, ലിബിൻ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.

എബിനും ലിബിനും ചെർപ്പുളശേരിയില്‍ നിന്ന് പാലക്കാട്ടേയ്ക്ക് പോവുകയായിരുന്നു. എതിർദിശയില്‍ നിന്നുവന്ന കാറുമായാണ് ഇവരുടെ വാഹനം കൂട്ടിയിടിച്ചത്. അപകടത്തില്‍ ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ക്കും അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്ന പ്രദേശവാസിക്കും പരുക്കുണ്ട്. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

TAGS : PALAKKAD | ACCIDENT
SUMMARY : E Bulljet brothers’ vehicle met with an accident; 3 people injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *