ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയില്‍ ജീവനക്കാരി തീകൊളുത്തി ജീവനൊടുക്കിയ നിലയില്‍

ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയില്‍ ജീവനക്കാരി തീകൊളുത്തി ജീവനൊടുക്കിയ നിലയില്‍

പാലക്കാട്‌: പട്ടാമ്പിയിലെ ധനകാര്യ ഇടപാട് സ്ഥാപനത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിലാണ് യുവതിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓങ്ങലൂര്‍ വാടാനാംകുറുശ്ശി വടക്കേ പുരക്കല്‍ ഷിതയാണ് മരിച്ചത്.

ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷിത. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗനം. ഇന്നലെ വൈകിട്ടാണ് യുവതി ജീവനൊടുക്കിയത് എന്നാണ് നിഗമനം. സ്ഥാപനം അടച്ചതിന് ശേഷം ശുചിമുറിയില്‍ കയറി ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചതാണെന്ന് പറയപ്പെടുന്നു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.

TAGS : PALAKKAD | SUICUDE
SUMMARY : An employee set herself on fire in the washroom of a financial institution

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *