ജീപ്പില്‍ സാഹസിക യാത്ര നടത്തിയ യുവാക്കള്‍ക്കെതിരെ നടപടിയുമായി എംവിഡി

ജീപ്പില്‍ സാഹസിക യാത്ര നടത്തിയ യുവാക്കള്‍ക്കെതിരെ നടപടിയുമായി എംവിഡി

പാലക്കാട്‌: ജീപ്പില്‍ സാഹസിക യാത്ര നടത്തിയ യുവാക്കള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഞായറാഴ്ചയാണ് സംഭവം. വണ്ടിപ്പെരിയാര്‍-വള്ളക്കടവ് റൂട്ടില്‍ ഓഫ് റോഡ് ജീപ്പില്‍ യുവാക്കള്‍ അപകട യാത്ര നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.

ജീപ്പ് ഉടമയോട് വാഹനവുമായി മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി. 7 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ജീപ്പിന് മുകളിലെ ഷീറ്റുകള്‍ എടുത്ത് മാറ്റിയ ശേഷം വാഹനത്തില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്നു. പിറകിലുണ്ടായിരുന്ന വാഹനത്തിലുണ്ടായിരുന്നവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

TAGS : MVD | PALAKKAD | JEEP
SUMMARY : MVD has taken action against the youth who went on an adventure in a jeep

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *