പാലക്കാടൻ കൂട്ടായ്മ കുടുംബസംഗമം ഇന്ന്

പാലക്കാടൻ കൂട്ടായ്മ കുടുംബസംഗമം ഇന്ന്

ബെംഗളൂരു : പാലക്കാടൻ കൂട്ടായ്മയുടെ കുടുംബസംഗമം ഇന്ന് രാവിലെ 8.30 മുതൽ രാത്രി 7.30 വരെ രാമമൂർത്തി നഗറിലെ ഹോയ്‌സാലനഗർ നാട്യപ്രിയ നൃത്ത ക്ഷേത്രയിൽ നടക്കും. മുൻ മന്ത്രിയും കൃഷ്ണ രാജപുരം എം.എൽ.എ.യുമായ ബൈരതി ബസവരാജ് മുഖ്യാതിഥിയും സിനിമ-ടി.വി. താരങ്ങളായ ഷാജു ശ്രീധർ, ചാന്ദ്‌നി, കവിതാ ബൈജു എന്നിവർ വിശിഷ്ടാതിഥികളുമാകും.

അയിലൂർ പ്രഭുവും സംഘവും അവതരിപ്പിക്കുന്ന സോപാന സംഗീതം, കേളികൊട്ട്, പഞ്ചവാദ്യം, തിറ, കണ്യാർകളി, പൂതൻതിറ, പൊറാട്ടൻകളി, പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ട് തുടങ്ങിയവയുണ്ടാകുമെന്ന് കൺവീനർ സി.വിജയൻ അറിയിച്ചു.
<BR>
TAGS : PALAKKADAN KOOTTAYMA

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *