മകളുമായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ അമ്മയ്ക്ക് പാമ്പുകടിയേറ്റു

മകളുമായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ അമ്മയ്ക്ക് പാമ്പുകടിയേറ്റു

മകളുമായി സർക്കാർ ആശുപത്രിയിലെത്തിയ അമ്മയെ പാമ്പ് കടിച്ചു. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിക്കാണ് ചിറ്റൂർ താലൂക്ക് ആശുപത്രിയില്‍ വെച്ച്‌ പാമ്പ് കടിയേറ്റത്. ഇന്ന് രാവിലെയാണ് മകളുമായി ഗായത്രി ആശുപത്രിയിലെത്തിയത്. രാവിലെ 11 മണിക്കായിരുന്നു സംഭവം ഉണ്ടായത്.

ആശുപത്രിയിലെ സ്ത്രീകളുടെ വാർഡില്‍ നിന്നാണ് പാമ്പു കടിയേറ്റത്. ഗായത്രിയെ പാവലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തില്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് പാലക്കാട് ഡി.എം.ഒ റിപ്പോർട്ട് തേടി.

TAGS : PALAKKAD | SNAKE
SUMMARY : The mother was bitten by a snake when she went to the government hospital with her daughter

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *