പാലക്കാട് സരിൻ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; സിപിഎം ചിഹ്നത്തില്‍ തന്നെ മത്സരിക്കും

പാലക്കാട് സരിൻ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; സിപിഎം ചിഹ്നത്തില്‍ തന്നെ മത്സരിക്കും

പാലക്കാട്‌: ഡോ. പി സരിൻ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയാകും. സി പി ഐ എം സെക്രട്ടറിയേറ്റാണ് തീരുമാനിച്ചത്. പാലക്കാട് ജില്ലാ സെക്രട്ടറിയാണ് നിർദേശിച്ചത്. അതേസമയം ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടാണ് നടക്കുക. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിധിൻ കണിച്ചേരി പി സരിന്‍റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയശേഷമാണ് നിധിൻ കണിച്ചേരി മടങ്ങിയത്.

മത്സരിക്കാനുള്ള സന്നദ്ധത സരിൻ നിധിൻ കണിച്ചേരിയെ അറിയിച്ചിരുന്നതായാണ് സൂചന. പിന്നാലെ തന്‍റെ അയല്‍ക്കാരനാണ് സരിനെന്നും കൂടിക്കാഴ്ചയില്‍ മറ്റുകാര്യങ്ങളൊന്നുമില്ലെന്നുമാണ് നിധിൻ കണിച്ചേരി മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം, ഉപതിരഞ്ഞെടുപ്പുകളിലേക്കുളള ഇടത് സ്ഥാനാർത്ഥികളെ ഇന്ന് വൈകിട്ട് ഏഴിന് പ്രഖാപിക്കുമെന്ന് എ.കെ ബാലൻ പറഞ്ഞു.

കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടൻ മുഹമ്മദിനെ തങ്ങള്‍ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ടെന്നും അതാത് സമയത്തെ രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുകയെന്നും ബാലൻ പറഞ്ഞു.

TAGS : PALAKKAD | LDF | P SARIN
SUMMARY : Palakkad Sarin LDF candidate; CPM will contest on the same symbol

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *