എസ്‌ഐയെ വാഹനമിടിപ്പിച്ച കേസ്; പ്രതി പിടിയില്‍

എസ്‌ഐയെ വാഹനമിടിപ്പിച്ച കേസ്; പ്രതി പിടിയില്‍

പാലക്കാട്‌: തൃത്താലയില്‍ എസ് ഐയെ വണ്ടിയിടിപ്പിച്ച കേസിലെ പ്രതി അലൻ പിടിയില്‍. പട്ടാമ്പിയില്‍ നിന്നാണ് അലനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അപകട സമയത്ത് കൂടെയുണ്ടായിരുന്നത് സുഹൃത്തായ ഒറ്റപ്പാലം സ്വദേശി അജീഷ് ആണെന്ന് അലൻ മൊഴി നല്‍കിയിട്ടുണ്ട്. അജീഷിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.

ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. പാലക്കാട് തൃത്താലയില്‍ വെച്ച്‌ വാഹന പരിശോധനയ്ക്കിടെയാണ് എസ്‌ഐയെ ഇടിച്ചുവീഴ്ത്തിയത്. തൃത്താല സ്റ്റേഷനിലെ എസ്‌ഐ ശശി കുമാറിനെയാണ് വാഹനമിടിച്ചത്. സംഭവത്തില്‍ വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ജോലി തടസപ്പെടുത്തിയതിനും കൊലപാതക ശ്രമത്തിനും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.


TAGS: PALAKKAD| POLICE|
SUMMARY: The case of hitting the SI with a vehicle; Accused in custody

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *