ജലസംഭരണി തകര്‍ന്ന് അപകടം; അമ്മയും കുഞ്ഞും മരിച്ചു

ജലസംഭരണി തകര്‍ന്ന് അപകടം; അമ്മയും കുഞ്ഞും മരിച്ചു

പാലക്കാട്‌ വെള്ളിനേഴിയില്‍ ജലസംഭരണി തകര്‍ന്നുവീണ് യുവതിയ്ക്കും കുഞ്ഞിനും ദാരുണന്ത്യം. ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയും ഒന്നര വയസ്സുള്ള കുഞ്ഞുമാണ് അപകടത്തില്‍ മരിച്ചത്. ഷൈമിലി(30), സമീറാം എന്നിവരാണ് മരിച്ചത്.

ബംഗാള്‍ സ്വദേശി ബസുദേവിൻ്റെ ഭാര്യയും കുഞ്ഞുമാണ് അപകടത്തില്‍ മരിച്ചത്. ബസുദേവ് പശുക്കളെ വളർത്തുന്ന ഫാമില്‍ ജോലി ചെയ്യുന്നയാളാണ്. വെള്ളിനേഴി പഞ്ചായത്തിലെ 13-ാം വാർഡിലെ പാറക്കുണ്ട് ഭാഗത്തുള്ള ചെട്ടിയാർ തൊടി രതീഷിൻ്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് ബസുദേവ് ജോലി ചെയ്തിരുന്നത്. ആറടിയോളമുള്ള വെട്ടുകല്ലില്‍ നിർമിച്ച ജലസംഭരണി തകർന്നടിന് അതിനടിയില്‍ പെട്ടാണ് ദുരന്തം ഉണ്ടായത്.

TAGS : PALAKKAD| WATER TANKER | COLLAPSED| DEATH
SUMMARY : Accident due to collapse of water tank; Mother and baby died

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *