പന്നിയങ്കരയില്‍ പ്രദേശവാസികളില്‍ നിന്ന് ഉടൻ ടോള്‍ പിരിക്കില്ല

പന്നിയങ്കരയില്‍ പ്രദേശവാസികളില്‍ നിന്ന് ഉടൻ ടോള്‍ പിരിക്കില്ല

പാലക്കാട്‌: പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്നും സ്കൂള്‍ വാഹനങ്ങളില്‍ നിന്നും ടോള്‍ ഉടൻ പിരിക്കില്ല. പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് ഇന്ന് മുതല്‍ ടോള്‍ പിരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കമ്പനി തല്‍കാലം പിൻവാങ്ങി. ഈ വിഷയത്തില്‍ സർവകക്ഷി യോഗത്തിന് ശേഷം അന്തിമ തീരുമാനമെടുക്കും.

അതേസമയം, എം.എല്‍.എമാരെ ഉള്‍പ്പെടുത്തി മുഖ്യമന്ത്രി പ്രത്യേക യോഗം വിളിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ടോള്‍ പിരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം വരുന്നതു വരെ പ്രതിഷേധം തുടരുമെന്ന് ജനകീയ വേദി വ്യക്തമാക്കി. പ്രദേശവാസികള്‍ പ്രതിമാസം 340 രൂപയാണ് ടോള്‍ നല്‍കേണ്ടി വരിക. പന്നിയങ്കര ടോള്‍ പ്ലാസ വഴി 50 സ്കൂള്‍ വാഹനങ്ങള്‍ മാത്രമാണ് കടന്നു പോകുന്നത്. ഈ വാഹനങ്ങളും ടോള്‍ നല്‍കണമെന്നാണ് കമ്പനി പറയുന്നത്.

TAGS : PALAKKAD | TOLL
SUMMARY : Panniangara will not collect toll from local residents immediately

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *