പന്ന്യനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി കെ അശോകന്‍ അന്തരിച്ചു

പന്ന്യനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി കെ അശോകന്‍ അന്തരിച്ചു

കണ്ണൂര്‍: പന്ന്യനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി കെ അശോകന്‍ അന്തരിച്ചു. അസുഖ ബാധിതനായി കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സി.പി.എം ചമ്പാട് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. മികച്ച കലാകാരനും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന സി.കെ.അശോകൻ നവ കേരള വായനശാല നിർവഹക സമിതി അംഗവും ഗ്രാമ പഞ്ചായത്ത്‌ അസോസിയേഷൻ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. നിരവധി തെരുവ് നാടകങ്ങളിൽ അഭിനേതാവായിരുന്നു.

സംസ്കാരം നാളെ ഉച്ചക്ക് 12ന് ചമ്പാട് യങ് സ്റ്റാർ കോർണറിനടുത്ത്‌ വീട്ടുവളപ്പിൽ. പരേതനോടുള്ള ആദരസൂചകമായി നാളെ സംസ്കാരം കഴിയുന്നതുവരെ പന്ന്യന്നൂർ പഞ്ചായത്ത്‌ പരിധിയിൽ ഹർത്താൽ ആചരിക്കും.

ഭാര്യ: ബേബി ഗിരിജ (ജെഎൻജിഎച്ച്എസ് മാഹി) മക്കൾ: കിഷൻ (എറണാകുളം), കിരൺ വിദ്യാർത്ഥി. സഹോദരങ്ങൾ: രാഘവൻ, ദാസൻ, കൃഷ്ണൻ, ശശി, പ്രസന്ന. പരേതനായ രവീന്ദ്രൻ.

<BR>
TAGS : OBITUARY
SUMMARY : Pannyanoor Panchayat President CK Asokan passed away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *