മീന്‍കറിക്ക് പുളിയില്ലെന്ന് പറഞ്ഞ് ആദ്യം മര്‍ദ്ദിച്ചു, അമ്മ ഫോണ്‍ വിളിച്ചതിനും മര്‍ദ്ദിച്ചു; ഭര്‍ത്താവ് രാഹുലിനെതിരേ വീണ്ടും പരാതി നല്‍കി യുവതി

മീന്‍കറിക്ക് പുളിയില്ലെന്ന് പറഞ്ഞ് ആദ്യം മര്‍ദ്ദിച്ചു, അമ്മ ഫോണ്‍ വിളിച്ചതിനും മര്‍ദ്ദിച്ചു; ഭര്‍ത്താവ് രാഹുലിനെതിരേ വീണ്ടും പരാതി നല്‍കി യുവതി

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതി ഭര്‍ത്താവിനെതിരെ വീണ്ടും പൊലീസില്‍ പരാതി നല്‍കി. ഗാര്‍ഹിക പീഡനമാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. പന്തീരാങ്കാവ് പോലീസ് സ്റ്റേഷനില്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയാണ് യുവതി പരാതി നല്‍കിയത്.

കഴിഞ്ഞ ദിവസം യുവതിയെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭര്‍ത്താവ് രാഹുല്‍ വീട്ടില്‍വെച്ച്‌ മര്‍ദിച്ചെന്നാണ് യുവതി ആശുപത്രിയില്‍ മൊഴി നല്‍കിയത്. മര്‍ദ്ദനത്തില്‍ കണ്ണിനും മുഖത്തും പരുക്കേറ്റിട്ടുണ്ട്. എന്നാല്‍, പോലീസില്‍ പരാതി നല്‍കാനില്ലെന്നായിരുന്നു യുവതിയുടെ ആദ്യത്തെ നിലപാട്.

യുവതിയുടെ പുതിയ പരാതിയില്‍ പൊലീസ് മൊഴി രേഖപ്പെടുത്തി. 85 BNS (498(A) IPC) പ്രകാരം ഭർതൃ പീഡനത്തിനും, നരഹത്യ ശ്രമത്തിന് 110 BNS, (308 IPC) പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് രാഹുലിനെതിരെ യുവതി പരാതി നല്‍കുന്നത്. ആദ്യ പരാതിയിലും രാഹുലിനെതിരെ പോലീസ് ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.

TAGS : PANTHIRANKAV
SUMMARY : The woman again filed a complaint against her husband Rahul

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *