പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. രാഹുലിന്‍റെയും പരാതിക്കാരിയുടെയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്ന് ഹൈക്കോടതി പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കുമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഉഭയസമത പ്രകാരം കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നേരത്തേ കോടതിയെ സമീപിച്ചിരുന്നു. പരാതിക്കാരിയെയും പ്രതി രാഹുലിനെയും കൗണ്‍സിലിങ്ങിന് വിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കേസില്‍ കൗണ്‍സിലറുടെ റിപ്പോർട്ട് കൂടി പരിഗണിച്ച്‌ കേസ് റദ്ദാക്കാമെന്നായിരുന്നു കോടതി അറിയിച്ചിരുന്നത്.

അതേസമയം സ്ത്രീധന പീഡനവും ദേഹോപദ്രവവുമടക്കം ആരോപിച്ചാണ് രാഹുലിന്റെ ഭാര്യയും കുടുംബവും പരാതി നല്‍കിയത്. വിവാഹം നടന്ന് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു പരാതി. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ മൊഴി മാറ്റുകയായിരുന്നു.

TAGS : PANTHIRANGAV | HIGH COURT
SUMMARY : Panthirangav domestic violence case quashed by High Court

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *