പന്തീരാങ്കാവ് കേസ്; വീട്ടില്‍ നില്‍ക്കാൻ താല്‍പര്യമില്ല, ഡല്‍ഹിയിലേക്ക് മടങ്ങി യുവതി

പന്തീരാങ്കാവ് കേസ്; വീട്ടില്‍ നില്‍ക്കാൻ താല്‍പര്യമില്ല, ഡല്‍ഹിയിലേക്ക് മടങ്ങി യുവതി

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പരാതിക്കാരിയായ യുവതി മൊഴി നല്‍കിയ ശേഷം ഡല്‍ഹിയിലേക്ക് മടങ്ങി. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷമാണ് പോലീസ് വിട്ടയച്ചത്. വീട്ടില്‍ നില്‍ക്കാന്‍ താല്‍പര്യമില്ലെന്നും ഡല്‍ഹിയിലേക്ക് പോകണമെന്നും യുവതി മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെടുകയായിരുന്നു.

ഇന്നലെ രാത്രി യുവതിയെ മജിസ്‌ട്രേട്ടിന്റെ മുന്നില്‍ ഹാജരാക്കിയിരുന്നു. രാത്രി എട്ടരയോടെയാണ് പെണ്‍കുട്ടി നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. ഇതിനുശേഷം പെണ്‍കുട്ടിയെ വടക്കേക്കര പോലീസ് കസ്റ്റഡിയിലെടുത്തത്. ഓഫിസിലേക്കെന്നു പറഞ്ഞു 10 ദിവസം മുമ്പാണു യുവതി വീട്ടില്‍നിന്നു പോയത്. പിന്നാലെ പരാതിയിലെ ആരോപണങ്ങള്‍ കള്ളമാണെന്നും തന്നെ ആരും ഉപദ്രവിച്ചിട്ടില്ലെന്നും വെളിപ്പെടുത്തി യുവതി സമൂഹമാധ്യമത്തില്‍ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു.

ബന്ധുക്കളുടെ സമ്മർദത്തെ തുടർന്നാണ് ഭർത്താവിനെതിരെ ഗാർഹിക പീഡന പരാതി നല്‍കിയതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. ആരുടെയോ സമ്മർദനത്തിനു വഴങ്ങിയാണ് പെണ്‍കുട്ടി മൊഴി മാറ്റിയതെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നത്. പല ലോക്കേഷനുകളില്‍ നിന്നായാണ് യുവതി മൂന്ന് വിഡിയോകളും അപ്‌ലോഡ് ചെയ്തതെന്നാണ് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നത്.


TAGS: PANTHIRANGAV| DOMESTIC VIOLENCE|
SUMMARY: Pantirangav case; The woman returned to Delhi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *