പാനൂര്‍ ബോംബ് സ്ഫോടനം; നാല് പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തി

പാനൂര്‍ ബോംബ് സ്ഫോടനം; നാല് പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തി

പാനൂര്‍ ബോംബ് സ്‌ഫോടന കേസിലെ പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തി. 4 പ്രതികള്‍ക്കെതിരെയാണ് കാപ്പ ചുമത്തിയത്. സബിന്‍ലാല്‍, സായൂജ്, അക്ഷയ്, ഷിജാല്‍ എന്നിവര്‍ക്കെതിരെയാണ് കാപ്പ ചുമത്തിയത്. ഇതില്‍ രണ്ടുപേര്‍ക്ക് കേസില്‍ ജാമ്യം ലഭിച്ചുവെങ്കിലും കാപ്പ ചുമത്തിയതിനാല്‍ പുറത്തിറങ്ങാന്‍ ആകില്ല.

കേസില്‍ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്തതിനാല്‍ സായൂജിനും സബിൻ ലാലിനും കഴിഞ്ഞ ദിവസം ജാമ്യം കിട്ടിയിരുന്നു. കാപ്പ ചുമത്തിയതിനാല്‍ ഇരുവർക്കും ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവില്ല. മൂന്നിലധികം കേസുകളില്‍ പ്രതികളായതിനെ തുടർന്നാണ് ഇവര്‍ക്കെതിരെ കാപ്പ ചുമത്താൻ നിർദേശം നല്‍കിയത്.

TAGS : PANOOR BOMB BLAST CASE | KAPPA | ACCUSED
SUMMARY : Panoor Bomb Blast; Kappa was charged against the four accused

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *