തളയ്ക്കുന്നതിനിടെ ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു

തളയ്ക്കുന്നതിനിടെ ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു

ഇടുക്കി: കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആന സഫാരി കേന്ദ്രത്തില്‍ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാൻ മരിച്ചു. കമ്പി ലൈനില്‍ പ്രവർത്തിക്കുന്ന കേരള ഫാം സ്‌പൈസസിനോട് ചേർന്നുള്ള ആന സഫാരി കേന്ദ്രത്തിലാണ് സംഭവം. രണ്ടാം പാപ്പാനായ കാസറഗോഡ് നീലേശ്വരം കരിന്തളം വില്ലേജില്‍ കോഴിത്തണ്ടക്കരയില്‍ കുഞ്ഞിപ്പാറ, മേലേകണ്ടി വീട്ടില്‍ ശങ്കരൻ മകൻ ബാലകൃഷ്ണനാണ് (62) മരിച്ചത്.

സഫാരി കഴിഞ്ഞ് തിരികെ കെട്ടുന്നതിനിടെ പിടിയാന പാപ്പാനെ ചവിട്ടുകയായിരുന്നു. ചവിട്ടേറ്റ ബാലകൃഷ്ണനെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ ആന സഫാരി കേന്ദ്രത്തിനെതിരെ വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. ആന സഫാരി കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത് ചട്ടങ്ങള്‍ മറികടന്നാണെന്ന് കണ്ടെത്തിയെന്നാണ് കേസ്.


TAGS: ELEPHANT| KERALA|
SUMMARY: Papan died when he was trampled by an elephant

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *