പരശുറാം എക്‌സ്‌പ്രസ്‌ കന്യാകുമാരിയിലേക്ക്‌ നീട്ടി; രണ്ട് അധിക കോച്ചുകൾ കൂടി ഉൾപ്പെടുത്തി

പരശുറാം എക്‌സ്‌പ്രസ്‌ കന്യാകുമാരിയിലേക്ക്‌ നീട്ടി; രണ്ട് അധിക കോച്ചുകൾ കൂടി ഉൾപ്പെടുത്തി

തിരുവനന്തപുരം: മാംഗ്ലൂര്‍ – നാഗര്‍കോവിൽ പരശുറാം എക്‌സ്പ്രസ് (16649/16650) കന്യാകുമാരിയിലേക്ക് നീട്ടി. രണ്ട് കോച്ചുകൾ അധികമായി ഘടിപ്പിച്ച് കൊണ്ടാണ് മാറ്റം. നാഗര്‍കോവിൽ ജങ്ഷനിൽ പണി നടക്കുന്നത് കൊണ്ടാണ് മാറ്റമെന്നാണ് റെയിൽവെ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചത്. ഇത് താത്കാലികമാണെന്ന് പറയുന്നുണ്ടെങ്കിലും എത്ര നാൾ ഈ സര്‍വീസ് നീളുമെന്ന് വ്യക്തമാക്കിയിട്ടില്ല.

ബുധനാഴ്ച മംഗളൂരുവില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്ന പരശുറാം എക്‌സ്പ്രസ് രാത്രി 9.15 ന് കന്യാകുമാരിയിലെത്തും. വ്യാഴാഴ്ച മുതല്‍ പുലര്‍ച്ചെ 3.45 ന് ട്രെയിന്‍ കന്യാകുമാരിയില്‍ നിന്ന് സര്‍വീസ് തുടങ്ങും. ട്രെയിനില്‍ പുതുതായുളള രണ്ട് കോച്ചുകളും ജനറല്‍ സിറ്റിംഗ് കോച്ചുകളാണ്. ഇവയുള്‍പ്പെടെ 16 ജനറല്‍ കോച്ചുകളും മൂന്ന് സെക്കന്റ് ക്ലാസ് ചെയര്‍ കാര്‍ കോച്ചുകളും 2 എസി ചെയര്‍ കാറുകളും 2 ദിവ്യാംഗന്‍ സൗഹൃദ കോച്ചുകളും ട്രെയിനിലുണ്ടാകും.
<br>
TAGS : RAILWAY
SUMMARY : Parashuram Express extended to Kanyakumari; Two additional coaches were added

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *