പാറശ്ശാല ഷാരോൺ വധക്കേസ്; ഈ മാസം 17ന് വിധി പറയും

പാറശ്ശാല ഷാരോൺ വധക്കേസ്; ഈ മാസം 17ന് വിധി പറയും

തിരുവനന്തപുരം പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ ഈമാസം 17ന് വിധി. കാമുകനെ കാളനാശിനി കലര്‍ത്തിയ കാഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് വിധി. ഷാരോണിന്‍റെ കാമുകി ഗ്രീഷ്മയും അവരുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായരുമാണ് പ്രതികള്‍. പ്രണയബന്ധത്തിൽനിന്നു പിന്മാറാത്തതാണ് കൊലപാതത്തിൽ കലാശിച്ചത്. 2022 ഒക്ടോബർ പത്തിനാണ് ഷാരോൺ രാജ് വിഷം ഉള്ളിൽചെന്ന് അവശനിലയിലായത്. ഷാരോൺ രാജിനെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ വിഷം കലർത്തി നൽകിയെന്നാണ് കേസ്.

ഒന്നാം പ്രതിയായ ഗ്രീഷ്മ വിഷം കൊടുത്തതിനും കൊലപാതകത്തിനുമാണ് വിചാരണ നേരിട്ടത്. തെളിവ് നശിപ്പിച്ചതിനാണ് അമ്മയ്ക്കും അമ്മാവനുമെതിരെ കേസ്. പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും അന്തിമവാദം ഇന്ന് പൂര്‍ത്തിയായി. തുടര്‍ന്നാണ് വിധി പറയാനായി ഈമാസം പതിനേഴിലേക്ക് നെയ്യാറ്റിന്‍കര അഡീഷണ്‍ സെഷന്‍സ് ജ‍ഡ്ജ് എ.എം ബഷീര്‍ കേസ് മാറ്റിയത്.
<BR>
TAGS : SHARON MURDER CASE
SUMMARY : Parassala Sharon murder case; Verdict to be announced on the 17th of this month

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *