നടി തമന്നയെ കുറിച്ച് സ്കൂൾ പാഠഭാഗം; പ്രതിഷേധിച്ച് രക്ഷിതാക്കൾ

നടി തമന്നയെ കുറിച്ച് സ്കൂൾ പാഠഭാഗം; പ്രതിഷേധിച്ച് രക്ഷിതാക്കൾ

ബെംഗളൂരു: തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയയെ കുറിച്ച് പാഠഭാഗത്തിൽ ഉൾപെടുത്തിയതിനെതിരെ പ്രതിഷേധിച്ച് രക്ഷിതാക്കൾ. നടിയുടെ ജീവിതത്തെ കുറിച്ചാണ് പാഠഭാഗത്തിൽ ഉൾപെടുത്തിയിട്ടുള്ളത്. ഹെബ്ബാളിലെ സിന്ധി ഹൈസ്കൂളിലാണ് സംഭവം. സിന്ധി സമുദായത്തിലെ പ്രമുഖരെ പരിചയപ്പെടുത്തുന്ന പാഠഭാഗത്തിലാണ് തമന്നയെ ഉൾപ്പെടുത്തിയത്.

ഏഴാം ക്ലാസിലെ കുട്ടികൾക്കാണ് തമന്നയെ കുറിച്ച് പഠിക്കാനുള്ളത്. എന്നാൽ സ്കൂൾ അധികൃതരുടെ നടപടിയെ രക്ഷിതാക്കൾ വിമർശിച്ചു. തമന്നയെ കുറിച്ച് വിദ്യാർഥികൾ ഇന്റർനെറ്റ് പോലുള്ള സംവിധാനങ്ങളിൽ തിരഞ്ഞാൽ അശ്ലീല ഉള്ളടക്കം ലഭിക്കാൻ സാധ്യതയുണ്ട്. സിനിമ നടി എന്നതിനപ്പുറം തമന്ന സമൂഹത്തിനു വേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി.

കുട്ടികളെ പഠിക്കേണ്ടത് സമൂഹത്തിലെ നന്മയെക്കുറിച്ചും, രാഷ്ട്ര ചരിത്രത്തെ കുറിച്ചുമാണ്, സിനിമ നടിമാരെ കുറിച്ചല്ലെന്നും രക്ഷിതാക്കൾ പറഞ്ഞു. സിന്ധി സമുദായത്തിലുൾപ്പെട്ട പ്രമുഖനടിയാണ് തമന്ന. ബാലാവകാശ കമ്മിഷനും പ്രൈമറി ആൻഡ് സെക്കൻഡറി സ്കൂൾസ് മാനേജ്‌മെന്റ് അസോസിയേഷനും രക്ഷിതാക്കൾ പരാതി നൽകി.

TAGS: BENGALURU UPDATES | TAMANNA BHATIA
SUMMARY: Parents protest over including tamanna bhatia in school textbooks

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *