പാരിസ് ഒളിംപിക്‌സ്: പി വി സിന്ധുവും ശരത്തും ഇന്ത്യന്‍ പതാകയേന്തും

പാരിസ് ഒളിംപിക്‌സ്: പി വി സിന്ധുവും ശരത്തും ഇന്ത്യന്‍ പതാകയേന്തും

ന്യൂഡൽഹി: ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ നടക്കുന്ന പാരിസ് ഒളിംപിക്‌സിന്‍റെ ഉദ്ഘാടന ചടങ്ങില്‍ ബാഡ്മിന്‍റന്‍ താരം പി വി സിന്ധുവും ടേബിൾ ടെന്നിസ് താരം എ.ശരത്ത് കമലും ഇന്ത്യന്‍ പതാകയേന്തും. ലണ്ടന്‍ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് ഷൂട്ടര്‍ ഗഗന്‍ നാരംഗായിരിക്കും ഇന്ത്യന്‍ സംഘത്തെ നയിക്കുകയെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് പി.ടി. ഉഷ അറിയിച്ചു.

ഇതിഹാസ ബോക്‌സിംഗ് താരം മേരി കോമിന് പകരമാണ് നേതൃത്വം നാരംഗിന് നല്‍കിയിട്ടുള്ളത്. വ്യക്തിപരമായ കാരണങ്ങളാല്‍ ചുമതലയില്‍ നിന്ന് ഒഴിവാകുകയാണെന്ന് ആറു തവണ ലോക ചാമ്പ്യനായ മേരി കോം ഏപ്രിലില്‍ അറിയിച്ചിരുന്നു. മാര്‍ച്ചിലാണ് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ (ഐ ഒ എ) മേരി കോമിനെ സംഘത്തിന്റെ നേതൃത്വമേല്‍പ്പിച്ചിരുന്നത്.

രാജ്യത്തെ നയിക്കാന്‍ ഒരു ഒളിംപിക് മെഡല്‍ ജേതാവിനെ തേടുകയായിരുന്നുവെന്നും യുവതാരമായ ഗഗന്‍ നാരംഗ്, മേരി കോമിന് പകരക്കാരനാകാന്‍ എന്തുകൊണ്ടും യോഗ്യനാണെന്നും പി ടി ഉഷ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

<BR>
TAGS : 2024 PARIS OLYMPICS
SUMMARY : Paris Olympics: PV Sindhu, Sarath and the Indian flag

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *