ലാൽബാഗ് പുഷ്പമേള; ബെംഗളൂരുവിൽ പാർക്കിംഗ് നിയന്ത്രണം

ലാൽബാഗ് പുഷ്പമേള; ബെംഗളൂരുവിൽ പാർക്കിംഗ് നിയന്ത്രണം

ബെംഗളൂരു: ലാൽ ബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയോടനുബന്ധിച്ച് ബെംഗളൂരുവിൽ വ്യാഴാഴ്ച മുതൽ പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തി. ഓഗസ്റ്റ് എട്ട് മുതലാണ് പുഷ്പമേള ആരംഭിക്കുന്നത്. 12 ദിവസം നീണ്ടുനിൽക്കുന്ന മേള ഹോർട്ടികൾച്ചർ വകുപ്പാണ് സംഘടിപ്പിക്കുന്നത്.

മാരിഗൗഡ റോഡ്, ലാൽബാഗ് മെയിൻ ഗേറ്റ് മുതൽ നിംഹാൻസ് വരെയുള്ള റോഡിൻ്റെ ഇരുവശവും കെ.എച്ച്.റോഡ്, ഡബിൾ റോഡിൻ്റെ ഇരുവശവും ശാന്തിനഗർ ജംഗ്ഷൻ വരെയും, ലാൽബാഗ് റോഡ്, സുബ്ബയ്യ സർക്കിൾ മുതൽ ലാൽബാഗ് മെയിൻ ഗേറ്റ് വരെ, സിദ്ധയ്യ റോഡ് ഉർവശി തിയേറ്റർ ജംഗ്ഷൻ മുതൽ വിൽസൺ ഗാർഡൻ 12-ാം ക്രോസ് വരെ, ബിടിഎസ് റോഡ്, ബിഎംടിസി ജംഗ്ഷനിൽ നിന്ന് പോസ്റ്റ് ഓഫീസിലേക്ക്, ക്രുമ്പിഗൽ റോഡ്, ലാൽബാഗ് വെസ്റ്റ് ഗേറ്റ് മുതൽ ആർ.വി. ടീച്ചേഴ്സ് കോളേജ്, ആർ.വി. ടീച്ചേഴ്‌സ് കോളേജ് മുതൽ അശോകസ്തംഭം വരെ, അശോകസ്തംഭം മുതൽ സിദ്ധപുര ജംഗ്ഷൻ വരെയുമാണ് പാർക്കിംഗ് നിയന്ത്രണം.

പുഷ്പമേള കാണാനെത്തുന്നവർക്ക് ഡോ. മാരിഗൗഡ റോഡ്, അൽ-അമീൻ കോളേജ് പരിസരം, ഹോപ്‌കോംസ് പാർക്കിംഗ് സ്ഥലം (ഇരുചക്രവാഹനങ്ങൾ) കെ.എച്ച്. റോഡ്, ശാന്തിനഗർ ബിഎംടിസി റോഡ് (നാലു ചക്ര വാഹനങ്ങൾ), ജെ.സി.റോഡ് (ഇരുചക്ര, നാലുചക്ര വാഹനങ്ങൾ) എന്നിവിടങ്ങളിൽ പാർക്കിംഗ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

TAGS: BENGALURU | LALBAG | PARKING RESTRICTION
SUMMARY: Traffic arrangements for Lalbagh flower show in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *