പാർലമെന്റ് ബജറ്റ് സമ്മേളനം: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

പാർലമെന്റ് ബജറ്റ് സമ്മേളനം: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ന്യൂ‍ഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം. ധന ബിൽ ചർച്ചയ്ക്കെടുക്കുന്ന സമ്മേളനത്തിൽ ​ഗ്രാന്റുകൾക്ക് അനുമതി, മണിപ്പുരിലെ രാഷ്ട്രപതി ഭരണത്തിനു അം​ഗീകാരം, വഖഫ് ബിൽ പാസാക്കൽ എന്നിവയാണ് സർക്കാരിന്റെ പ്രധാന അജൻഡകൾ. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഏപ്രിൽ നാലിനു അവസാനിക്കും.

മണിപ്പുരില്‍ രാഷ്ട്രപതിഭരണത്തിനുള്ള പാര്‍ലമെന്റ് അംഗീകാരത്തിനുള്ള പ്രമേയം ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിക്കുമെന്നാണ് സൂചന. മണിപ്പൂർ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും.

അതേസമയം മണിപ്പുരിലെ പുതിയ അക്രമ സംഭവങ്ങൾ ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ പ്രതിരോധം തീർക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. വോട്ടർ പട്ടികയിൽ കൃത്രിമം നടന്നെന്ന ആരോപണവും അവർ ഉന്നയിക്കും. വോട്ടർ പട്ടികയിൽ ഇരട്ട വോട്ടുകളുണ്ടെന്നു രാഹുൽ ​ഗാന്ധി ആരോപിച്ചിരുന്നു. ട്രംപ് ഭരണകൂടത്തെ ഇന്ത്യ കൈകാര്യം ചെയ്യുന്ന രീതിയും പ്രതിപക്ഷം ഉയർത്തും. യുഎസുമായുള്ള തീരുവ പ്രശ്നങ്ങളും സഭയിൽ ഉന്നയിക്കും.
<BR>
TAGS : PARLIAMENT BUDGET SESSION
SUMMARY : Parliament Budget Session: Second phase begins today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *