ശിവക്ഷേത്രത്തിനു സമീപം റോക്കറ്റ് ലോഞ്ചറിന്റെ ഭാഗം കണ്ടെത്തി

ശിവക്ഷേത്രത്തിനു സമീപം റോക്കറ്റ് ലോഞ്ചറിന്റെ ഭാഗം കണ്ടെത്തി

തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍ ക്ഷേത്രത്തിനടുത്ത് കാവേരി നദിയുടെ തീരത്തായി റോക്കറ്റ് ലോഞ്ചര്‍ കണ്ടെടുത്തു. ഇത് പോലീസ് സൈന്യത്തിന് കൈമാറി. ട്രിച്ചി അണ്ടനല്ലൂര്‍ ക്ഷേത്രത്തിനോട് ചേര്‍ന്ന് നദീതീരത്താണ് റോക്കറ്റ് ലോഞ്ചര്‍ കണ്ടെത്തിയത്. ക്ഷേത്രത്തിലെത്തിയവരാണ് ആദ്യം ഇത് കണ്ടത്.

ഇളം നീല, കറുപ്പ് നിറത്തിലുള്ള ലോഹം റോക്കറ്റ് ലോഞ്ചറാണെന്ന സംശയം ബലപ്പെട്ടതോടെയാണ് പോലീസ് സംഭവ സ്ഥലത്തെത്തിയത്. പോലീസ് ഇത് ഇന്ത്യന്‍ ആര്‍മിയുടെ 117 ഇന്‍ഫന്‍ട്രി ബറ്റാലിയന് കൈമാറി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. റോക്കറ്റ് ലോഞ്ചര്‍ എവിടെ നിന്ന് വന്നു എന്നതില്‍ അന്വേഷണം ശക്തമാക്കുന്നുണ്ട്.

TAGS : TEMPLE | ROCKET
SUMMARY : Part of rocket launcher found near Shiva temple

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *