പാർട്ടികളിൽ പങ്കാളികളെ കൈമാറുന്ന സംഘം ബെംഗളൂരുവിൽ പിടിയിൽ

പാർട്ടികളിൽ പങ്കാളികളെ കൈമാറുന്ന സംഘം ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: പാർട്ടികളിൽ വെച്ച് പങ്കാളികളെ കൈമാറുന്ന (പാർട്ണർ സ്വാപ്പിംഗ്) സംഘം ബെംഗളൂരുവിൽ പിടിയിൽ. ഹരീഷ്, ഇയാളുടെ സുഹൃത്ത് ഹേമന്ത് എന്നിവരെയാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) പിടികൂടിയത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. 32 കാരിയുടെ പരാതിയിലാണ് പങ്കാളികളെ കൈമാറുന്ന സംഘത്തെക്കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരങ്ങൾ ലഭിച്ചത്. സുഹൃത്തുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ യുവതിയെ ഇവർ ഭീഷണിപ്പെടുത്തിയതായാണ് പരാതി.

സ്വകാര്യപാര്‍ട്ടികളുടെ മറവില്‍ പങ്കാളികളെ കൈമാറുന്ന സംഘത്തിലെ പ്രധാന അംഗങ്ങളാണ് പിടിയിലായവരെന്ന് പോലീസ് പറഞ്ഞു. ബലപ്രയോഗത്തിലൂടെയും ഭീഷണിപ്പെടുത്തിയുമാണ് ഇവര്‍ സ്ത്രീകളെ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയരാക്കിയിരുന്നത്. യുവതി സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിൽ പരാതി നൽകിയതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്. പ്രതികളുമായും ഇവരുടെ പരിചയക്കാരുമായും ശാരീക ബന്ധത്തിൽ ഏർപ്പെടാൻ താൻ നിര്‍ബന്ധിതയായെന്ന് യുവതി പോലീസിനോട്‌ വെളിപ്പെടുത്തി.

മറ്റു സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഹരീഷ് തന്നെ നിർബന്ധിക്കുകയായിരുന്നു. ഇതിനെ എതിർത്തപ്പോൾ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ ആരോപിച്ചു. അന്വേഷണം തുടരുകയാണെന്നും കൂടുതൽ പേർ അറസ്റ്റിലായേക്കുമെന്നും പോലീസ് പറഞ്ഞു.

TAGS: BENGALURU | ARREST
SUMMARY: Partner swapping racket busted in Bangalore

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *