ബിഎംടിസി ബസ് പാസുകൾക്ക് നിരക്ക് വർധിപ്പിച്ചു

ബിഎംടിസി ബസ് പാസുകൾക്ക് നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് ബസ് ചാർജുകൾ വർധിപ്പിച്ചതിന് പിന്നാലെ ബസ് പാസുകൾ നിരക്ക് വർധിപ്പിച്ച് ബിഎംടിസി. സാധാരണ പ്രതിദിന പാസ് നിരക്ക് 70 രൂപയിൽ നിന്ന് 80 രൂപയാക്കിയാണ് ഉയർത്തിയത്. പ്രതിവാര പാസ് നിരക്ക് 300 രൂപയിൽ നിന്ന് 350 രൂപയായും പ്രതിമാസ പാസ് (ഓർഡിനറി) നിരക്ക് 1,050 രൂപയിൽ നിന്ന് 1,200 രൂപയായും വർധിപ്പിച്ചു. നൈസ് (ടോൾ റോഡ്) വഴി സർവീസ് നടത്തുന്ന ബസുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് പ്രതിമാസ പാസ് നിരക്ക് 2,200 രൂപയിൽ നിന്ന് 2,350 രൂപയാക്കി വർധിപ്പിച്ചു.

വജ്ര എസി ബസ് പ്രതിദിന പാസ് നിരക്ക് 120 രൂപയിൽ നിന്ന് 140 രൂപയായും വജ്ര പ്രതിമാസ പാസ് 1,800 രൂപയിൽ നിന്ന് 2,000 രൂപയായും വർധിപ്പിച്ചു. വായു വജ്ര ബസുകൾക്ക് പ്രതിമാസ പാസിന് 3,755 രൂപയിൽ നിന്ന് 4,000 രൂപയാക്കിയും വർധിപ്പിച്ചു. എസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർഥികളുടെ പ്രതിമാസ ബസ് പാസ് 1200ൽ നിന്ന് 1400 രൂപയുമാക്കിയിട്ടുണ്ട്.

TAGS: BENGALURU | BMTC
SUMMARY: Pay more for BMTC bus passes from today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *