ബസ് പാസ്സുമായി ബന്ധപ്പെട്ട് തർക്കം; ബിഎംടിസി കണ്ടക്ടറെ ആക്രമിച്ച് യാത്രക്കാരൻ

ബസ് പാസ്സുമായി ബന്ധപ്പെട്ട് തർക്കം; ബിഎംടിസി കണ്ടക്ടറെ ആക്രമിച്ച് യാത്രക്കാരൻ

ബെംഗളൂരു: പാസ്സുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ബിഎംടിസി ബസ് കണ്ടക്ടറെ യാത്രക്കാരൻ ആക്രമിച്ചു. ടിൻ ഫാക്ടറിക്ക് സമീപമാണ് സംഭവം. ബസ് കണ്ടക്ടർ സംഗപ്പ ചിറ്റൽഗി ഡ്രൈവർ ബസവരാജിനൊപ്പം ഭക്ഷണം കഴിക്കാൻ ബസ് പാർക്ക് ചെയ്തപ്പോഴാണ് ആക്രമണമുണ്ടായത്. മാർത്തഹള്ളിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന നാഗർഭാവി സ്വദേശി ഹേമന്ത് ആണ് സംഗപ്പയെ ആക്രമിച്ചത്.

ഹേമന്തിന്റെ യാത്ര പാസ് കാലാവധി കഴിഞ്ഞതിനാൽ പുതുക്കണമെന്ന് സംഗപ്പ ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായ ഹേമന്ത് ഇയാളെ ആക്രമിക്കുകയായിരുന്നു. കൈയിൽ കരുതിയ കല്ല് കൊണ്ടാണ് യുവാവ് സംഗപ്പയെ ആക്രമിച്ചത്. പരുക്കേറ്റ സംഗപ്പയെ സഹപ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഹേമന്തിനെ ഡ്രൈവർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഹേമന്ത് മാനസികാസ്വാസ്ഥ്യം നേരിടുന്ന ആളാണെന്ന് സംശയിക്കുന്നതായും ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുമെന്നും പോലീസ് പറഞ്ഞു.

TAGS: BENGALURU | ATTACK
SUMMARY: BMTC bus conductor attacked with rock near Tin Factory

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *