ബിഎംടിസി ബസുകൾക്കിടയിൽ കുടുങ്ങി ഓട്ടോറിക്ഷ ഡ്രൈവറും യാത്രക്കാരനും മരിച്ചു

ബിഎംടിസി ബസുകൾക്കിടയിൽ കുടുങ്ങി ഓട്ടോറിക്ഷ ഡ്രൈവറും യാത്രക്കാരനും മരിച്ചു

ബെംഗളൂരു: ബിഎംടിസി ബസുകൾക്കിടയിൽ കുടുങ്ങി ഓട്ടോറിക്ഷ ഡ്രൈവറും യാത്രക്കാരനും മരിച്ചു. വെള്ളിയാഴ്ച രാവിലെ 11.35 ഓടെ ബനശങ്കരിയിൽ 80 ഫീറ്റ് റോഡിലാണ് സംഭവം. ഹൊസകെരെഹള്ളിയിലെ എൻസിഇആർടി ജംഗ്ഷനിൽ നിന്ന് സീത സർക്കിളിലേക്ക് പോകുകയായിരുന്ന ബിഎംടിസി ബസ് ഓട്ടോയുടെ മുമ്പിൽ നിന്നും, മറ്റൊരു ബിഎംടിസി ബസ് പിറകിൽ നിന്നും ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഇരു ബസുകൾക്കുമിടയിൽ കുടുങ്ങുകയായിരുന്നു.

ഓട്ടോറിക്ഷയുടെ ഡ്രൈവർ അനിൽ കുമാർ (50), യാത്രക്കാരനായ ഹനുമന്ത്നഗർ സ്വദേശി വിഷ്ണു ബാപത് (80) എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. ബനശങ്കരി ട്രാഫിക് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ബിഎംടിസി ബസ് ഡ്രൈവർമാരെ ബിഎംടിസി കസ്റ്റഡിയിലെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു.

TAGS: BENGALURU | ACCIDENT
SUMMARY: Auto driver, passenger crushed to death between two BMTC buses in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *