ബെംഗളൂരു വിമാനത്താവളത്തിന് പുതിയ റെക്കോർഡ്; യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന

ബെംഗളൂരു വിമാനത്താവളത്തിന് പുതിയ റെക്കോർഡ്; യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന് പുതിയ റെക്കോർഡ്. യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് വിമാനത്താവളം രേഖപ്പെടുത്തിയത്. 2024-25 സാമ്പത്തിക വർഷത്തിൽ 41 ദശലക്ഷത്തിലധികം യാത്രക്കാരണ് ഈ വിമാനത്താവളം യാത്രക്കായി തെരഞ്ഞെടുത്തത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് യാത്രക്കാരുടെയും കാർഗോയുടെയും എണ്ണത്തിലും വർധനവ് രേഖപെടുത്തിയിട്ടുണ്ട്.

2024-25 സാമ്പത്തിക വർഷത്തിൽ അഞ്ച് ലക്ഷം മെട്രിക് ടൺ കാർഗോ ഈ വിമാനത്താവളം വഴി കടന്നുപോയിട്ടുണ്ട്. കൂടാതെ മുൻ വർഷത്തേക്കാളും യാത്രക്കാരുടെ എണ്ണത്തിൽ 9.5 ശതമാനത്തിന്റെ വർധനവും ഉണ്ടായിട്ടുണ്ട്. ഇത്തവണത്തെ സാമ്പത്തിക വർഷം യാത്ര ചെയ്ത മൊത്തം യാത്രക്കാരിൽ ഏകദേശം 36.05 ദശലക്ഷം യാത്രക്കാർ ആഭ്യന്തര യാത്രകൾ നടത്തിയവരാണ്. ഇത് മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണ്.

രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിലും വൻ വർധനവാണ് രേഖപ്പെടുത്തിയത്. ഏകദേശം 5.83 ദശലക്ഷം ആളുകൾ യാത്ര ചെയ്തിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുള്ളത്. ഇൻഡിഗോയുടെ അന്താരാഷ്ട്ര സർവീസുകൾ വിപുലീകരിച്ചത് വിമാനത്താവളത്തിന്റെ വളർച്ചയെ സഹായിച്ചിട്ടുണ്ട്.

TAGS: BENGALURU | AIRPORT
SUMMARY: Passengers count crosses record in bengaluru airport

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *