മെട്രോ പ്ലാറ്റ്ഫോമിൽ പാൻമസാല ചവച്ചുതുപ്പി; യാത്രക്കാരന് പിഴ ചുമത്തി

മെട്രോ പ്ലാറ്റ്ഫോമിൽ പാൻമസാല ചവച്ചുതുപ്പി; യാത്രക്കാരന് പിഴ ചുമത്തി

ബെംഗളൂരു: മെട്രോ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ പാൻമസാല ചവച്ചുതുപ്പിയാ യാത്രക്കാരന് ബിഎംആർസിഎൽ പിഴ ചുമത്തി. ഗ്രീൻ ലൈനിലെ ദൊഡ്ഡകലസാന്ദ്ര മെട്രോ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം ഒന്നിലാണ് സംഭവം. ലിഫ്റ്റിന് സമീപം യാത്രക്കാരൻ പാൻ മസാല തുപ്പുന്നത് സുരക്ഷ ജീവനക്കാർ പിടികൂടുകയായിരുന്നു. യാത്രക്കാരനിൽ നിന്ന് 500 രൂപയാണ് പിഴ ചുമത്തിയത്.

മെട്രോ പരിസരത്ത് തുപ്പുകയും മാലിന്യം തള്ളുകയും ചെയ്യുന്നത് കർശനമായും നിരോധിച്ചിട്ടിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ മാസം മെട്രോ ട്രെയിനിൽ ഭക്ഷണം കഴിച്ച യുവതിയിൽ നിന്ന് ബിഎംആർസിഎൽ 500 രൂപ പിഴ ചുമത്തിയിരുന്നു. മെട്രോ ട്രെയിനുകളിലും സ്റ്റേഷനുകളിലും ഗുട്ട്ക, പാൻ മസാല തുടങ്ങിയ പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം മാർച്ച്‌ മുതൽ കർശനമായി നിരോധിച്ചിട്ടുണ്ടെന്നും ബിഎംആർസിഎൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

TAGS: BENGALURU | NAMMA METRO
SUMMARY: Metro commuter penalised for spitting pan masala at Doddakalasandra station

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *