യുഎസിൽ ലാൻഡിങ്ങിനിടെ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു; 60ലധികം യാത്രക്കാർക്കായി രക്ഷപ്രവർത്തനം

യുഎസിൽ ലാൻഡിങ്ങിനിടെ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു; 60ലധികം യാത്രക്കാർക്കായി രക്ഷപ്രവർത്തനം

വാഷിങ്ടൺ : യുഎസിൽ യാത്രക്കാരുമായി പോയ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് അപകടം. വാഷിങ്ടൺ ഡിസിയിലാണ് പ്രാദേശിക സമയം 2ഓടെ അപകടമുണ്ടായത്. റീഗൻ വിമാനത്താവളത്തിൽ ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയെത്തുടർന്ന് തകർന്ന വിമാനം പോട്ടോമാക് നദിയിൽ വീണു.  60 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അമേരിക്കൻ പ്രാദേശിക എയർലൈനായ പിഎസ്എ എയർലൈനിന്റെ ബൊംബാർഡിയർ സിആർജെ 700 ജെറ്റാണ് സിറോസ്കി എച്ച്- 60 ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചത്. കൻസാസിലെ വിഷ്യയിൽ നിന്നാണ് അമേരിക്കൻ എയർലൈൻസ് വിമാനം പുറപ്പെട്ടത്.

വിമാനം നദിയിൽ വീണതിനെത്തുടർന്ന് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തെത്തുടർന്ന് റൊണാൾഡ് റീ​ഗൻ എയർപോർട്ടിൽ നിന്നുള്ള വിമാനസർവീസുകൾ നിർത്തിവച്ചു.

TAGS : PLANE CRASH | AMERICA
SUMMARY : Passenger plane collides with helicopter while landing in US; rescue operation for over 60 passengers

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *